Business
ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാതതിനെ തുടർന്ന് കേസ് ഹൈക്കോതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജയിൽ മോചനം

കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപ പരാർമശം നടത്തിയ കേസിൽ റിമാൻഡിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് ബോബിയുടെ കേസ് ഹൈക്കോതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ജയിൽ മോചിതനായത്.
കേസ് ഇന്ന് രാവിലെ വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പ്രതിഭാഗം അഭിഭാഷകർ കാക്കനാട്ടെ ജയിലിൽ എത്തി പത്ത് മിനിട്ടുകൊണ്ട് നടപടി പൂർത്തിയാക്കി ബോബിയെ പുറത്തിറക്കിയത്. ജയിൽ മോചിതനായ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ജയിലിൽ ജാമ്യത്തുക കെട്ടിവയ്ക്കാൻ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ട്. അങ്ങനെ കുറച്ച് ആളുകൾ എന്നോട് വന്ന് സങ്കടം പറഞ്ഞു. പരിഹരിക്കാമെന്ന് ഞാൻ പറഞ്ഞു. അതിനുളള സമയത്തിനുവേണ്ടി ഒരു ദിവസം കൂടി നിന്നതാണ്’- ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി.