Crime
പെരിയ കേസിൽ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം.പാർട്ടി അംഗങ്ങൾ 500 രൂപ വീതം നൽകണം

കാസർകോട്: പെരിയ ഇരട്ട കൊല കേസിൽ നിയമപോരാട്ടം നടത്തുന്നതിന് ഫണ്ട് പിരിവുമായി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാർട്ടി അംഗങ്ങൾ 500 രൂപ വീതവും, ജോലിയുള്ളവർ ഒരു ദിവസത്തെ ശമ്പളവും നൽകണമെന്നാണ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നിർദേശം.
ഈ മാസം ഇരുപതിനകം പണം ഏരിയ കമ്മിറ്റികൾക്ക് കൈമാറണമെന്നാണ് നിർദേശത്തിലുള്ളത്. 28000ത്തിലേറെ അംഗങ്ങളാണ് സിപിഎമ്മിന് ജില്ലയിലുള്ളത്. ഇവർക്ക് പുറമെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്.