HEALTH
അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന്ന് സമസ്ത

കോഴിക്കോട്: വ്യായാമത്തില്‍ നിബന്ധനകളുമായി സമസ്ത എ.പി. വിഭാഗം. മതമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി. വിഭാഗം മുശാവറ യോഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന് കുറിപ്പിൽ പറയുന്നു. വിശ്വാസവിരുദ്ധമായ ക്ലാസുകളും ഗാനങ്ങളും സംഘടിപ്പിക്കാനാകില്ലെന്നും സുന്നി വിശ്വാസികള്‍ ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുശാവറ യോഗം പുറത്തിറക്കിയ വാർത്താ കുറിപ്പില്‍ പറയുന്നുണ്ട്.
നേരത്തെ ‘മെക് 7’ വ്യായാമക്കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളുയര്‍ന്നപ്പോഴും എ.പി. വിഭാഗം സമസ്ത ഇതിനെതിരേ വിമര്‍ശനമുന്നിയിച്ചിരുന്നു. എന്നാല്‍, ഇത്തവണ ആരെയും പേരെടുത്ത് പറയാതെ വിശ്വാസികളോടുള്ള നിര്‍ദേശമെന്ന രീതിയിലാണ് വാര്‍ത്താക്കുറിപ്പില്‍ വ്യായാമങ്ങളെക്കുറിച്ച് സംഘടന ചില കാര്യങ്ങൾ നിഷ്കർഷിക്കുന്നത് ‘