Connect with us

Crime

നിർവികാരതയോടെ ഗ്രീഷ്മമകന് നീതി ലഭിച്ചെന്ന് ഷാരോണിൻ്റെ അമ്മ

Published

on

നെയ്യാറ്റിൻകര : വധ ശിക്ഷ വിധിച്ചപ്പോൾ പ്രതികരണമില്ലാതെ ​ഗ്രീഷ്മ കോടതി മുറിയിൽ നിന്നു. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാൻ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ​ഗ്രീഷ്മ. തുടക്കത്തിൽ ​ഗ്രീഷ്മയുടെ കണ്ണുകൾ നനഞ്ഞെങ്കിലും പിന്നീട് നിർവികാരയാവുകയായിരുന്നു. ഒടുവിൽ മകന്റെ മരണത്തിൽ നീതി ലഭിച്ചപ്പോൾ ആ അമ്മയും കുടുംബവും കോടതിയിൽ പൊട്ടികരഞ്ഞു. മകന് നീതി ലഭിച്ചെന്നും പ്രതീക്ഷിച്ച വിധിയാണെന്നും നീതിമാന ജഡ്ജിയാണെന്നും അമ്മ പ്രതികരിച്ചു.

ഷാരോൺ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങൾ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമർത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസിൽ പരമാവധി ശിക്ഷ നൽകരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി തൂക്കുകയർ വിധിച്ചത്.

Continue Reading