KERALA
ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാഗ്യവാൻ കണ്ണൂരിൽ ഒന്നാംസമ്മാനം ഈ ടിക്കറ്റിന്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ്ഫലം പുറത്ത്. ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിനാണ്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂർ ചക്കരക്കല്ലിലെ മുത്തു ഏജൻസീസാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്.
രണ്ടാംസമ്മാനം 20 പേർക്കാണ്. ഓരോരുത്തർക്കും ഒരുകോടി രൂപവീതം ലഭിക്കും. റെക്കോഡ് വിൽപ്പനയാണ് ഇത്തവണ നടന്നത്. ഏകദേശം 45 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു.
