Connect with us

Crime

മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

on

ആലപ്പുഴ: മദ്യപിച്ച് ലക്കുകെട്ട് അപകടകരമായ രീതിയില്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ ഡിവൈഎസ്പിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടാകും. ഡിവൈഎസ്പി മദ്യപിച്ച് മനുഷ്യ ജീവന് ആപത്ത് വരും രീതിയില്‍ വാഹനം ഓടിച്ചതെന്നും അമിതവേഗതയിലായിരുന്നു വാഹനമെന്നുമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചതെന്നാണ് ഡിവൈഎസ്പിയുടെ മൊഴി. മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആലപ്പുഴ ചന്തിരൂരില്‍ വച്ച് അരൂര്‍ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയില്‍ എടുത്തത്.”

Continue Reading