KERALA
എം. മുകുന്ദന്റെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി ജി. സുധാകരന്‍.

തിരുവനന്തപുരം: നോവലിസ്റ്റ് എം. മുകുന്ദന്റെ പ്രസ്താവനയ്‌ക്കെതിരേ വിമര്‍ശനവുമായി സിപിഎം നേതാവ് ജി. സുധാകരന്‍. സര്‍ക്കാരുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ മുന്നോട്ടുപോകാന്‍ എന്ന മുകുന്ദന്റെ പ്രസ്താവനയ്‌ക്കെതിരേയാണ് സുധാകരന്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ഗവണ്‍മെന്റുമായി സഹകരിച്ചുവേണം എഴുത്തുകാര്‍ പോകേണ്ടത് എന്നാണ് എം. മുകുന്ദന്‍ പറഞ്ഞത്. അദ്ദേഹം ഏത് ഗവണ്‍മെന്റിനെയാണ് ഉദ്ദേശിച്ചതെന്ന് അറിയില്ല. ഉദ്ദേശിച്ച ഗവണ്‍മെന്റിന്റെ സ്ഥാനത്ത് വേറെ ഗവണ്‍മെന്റ് വന്നാല്‍ അവരെയും സപ്പോര്‍ട്ട് ചെയ്യണമെന്നാണല്ലോ അതിന് അര്‍ഥം. അവസരവാദമാണല്ലോ അത്. ഡല്‍ഹിയില്‍ വേറെ ഗവണ്‍മെന്റ് ആണല്ലോ. ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടത്? ഇതാണോ മാതൃക?’, സുധാകരന്‍ ചോദിച്ചു.ഇങ്ങനെയാണോ എഴുത്തുകാര്‍ പറയേണ്ടതെന്നും ഇതാണോ മാതൃകയെന്നും സുധാകരന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുമ്പോഴായിരുന്നു എം. മുകുന്ദന്റെ പ്രസ്താവന. അധികാരത്തിന്റെകൂടെ നില്‍ക്കരുത് എന്നുപറയുന്നത് തെറ്റായ ധാരണയാണെന്നും എഴുത്തുകാര്‍ പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമാണ് എം. മുകുന്ദന്‍ പറഞ്ഞത്.
‘സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മിക്കാന്‍ ഞാന്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കൂടെ നില്‍ക്കാന്‍ ഇനിയും ശ്രമിക്കും. കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സര്‍ക്കാര്‍ എന്നെ നിയമിച്ചപ്പോള്‍ വലിയ ആരോപണമായിരുന്നു. അക്കാദമിയുടെ അധ്യക്ഷനായി വരേണ്ടത് എഴുത്തുകാരനല്ലെങ്കില്‍ പിന്നെയാരാണെന്ന് ഞാന്‍ ചോദിച്ചു. ഫാക്ടറി ഉടമയെയോ വ്യാപാരിയെയോ അധ്യക്ഷനാക്കാനാകുമോയെന്നുമായിരുന്നു മുകുന്ദൻ്റെ ചോദ്യം –