Connect with us

NATIONAL

കുംഭ മേളയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് എക്സ് അക്കൗണ്ടുകൾ പൂട്ടി കെട്ടി

Published

on

“ലഖ്നൗ: മഹാകുംഭമേളയെക്കുറിച്ച് തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചതിന് യോഗി സർക്കാർ 14 എക്സ് അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു. ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രശാന്ത് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി
തെറ്റായ വിവരങ്ങൾ തടയുന്നതിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തിനിടെ ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള ഒരു പഴയ വീഡിയോ ചില എക്സ് അക്കൗണ്ടുകൾ പ്രചരിപ്പിച്ചതായി കണ്ടെത്തി. ഇത് പ്രയാഗ്‌രാജ് മഹാകുംഭവുമായി തെറ്റായി ബന്ധിപ്പിച്ചിരിക്കുന്നതായും കാണപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

മഹാകുംഭത്തിൽ കാണാതായ ബന്ധുക്കളെ തിരയുന്ന ഭക്തരെ യോഗി സർക്കാരിന്റെ പോലീസ് ക്രൂരമായി മർദ്ദിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകളായിരുന്നു ഇതിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത്തരത്തിൽ കിംവദന്തികൾ പടർത്തുന്ന എല്ലാ അക്കൗണ്ടുകളും പൂട്ടിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.

Continue Reading