Connect with us

Crime

ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ.

Published

on

കണ്ണൂര്‍: തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കുട്ടിമാക്കൂൽ സ്വദേശികളായ സഹദേവൻ, എൻ സി ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്.

ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലീസിനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തതിന് ഏഴ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. കേരളം ഭരിക്കുന്നത് തങ്ങളാണെന്ന് പറഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.ആക്രമണത്തിൽ തലശേരി എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് പരിക്കേറ്റിരുന്നു. കാവിൽ കളിക്കാൻ നിന്നാൽ ഒറ്റയെണ്ണം തലശേരി സ്റ്റേഷനിൽ കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. സിപിഎം – ബിജെപി സംഘർഷം തടയുന്നതിനിടെയായിരുന്നു മർദനം.

Continue Reading