Connect with us

Crime

ബംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ അറസ്റ്റിൽ

Published

on

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്റെ ടെറസില്‍ വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

പരിചയക്കാരനായ ഒരാള്‍ യുവതിയെ ഹോട്ടലിന്റെ ടെറസിലേക്ക് കൊണ്ടു പോയി. അവിടെ വേറെ മൂന്ന് പേര്‍ ഉണ്ടായിരുന്നു. അപ്രതീക്ഷിതമായി നാലുപേരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പോലീസിന് മൊഴി നല്‍കി.

അറസ്റ്റ് ചെയ്ത പ്രതികളില്‍ മൂന്ന് പേര്‍ വെസ്റ്റ് ബംഗാള്‍ സ്വദേശികളും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. പിടിയിലായ പ്രതികള്‍ ഹോട്ടല്‍ ജീവനക്കാരാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അക്രമത്തിനിരയായ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സാറ ഫാത്തിമ വ്യക്തമാക്കി


Continue Reading