Connect with us

KERALA

തദ്ദേശതിരഞ്ഞെടുപ്പിലെ മോശം പ്രകടനം : കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ എ ഐ സി സി തീരുമാനം

Published

on


തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തി കോൺഗ്രസ് ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാൻ എ ഐ സി സി തീരുമാനം. ജില്ലകളുടെ ചുമതലയുളള ജനറൽ സെക്രട്ടറിമാർക്ക് ഇതിനുളള നിർദേശം നൽകും. സ്ഥാനാർത്ഥി നിർണയത്തിനുളള മാർഗനിർദേശങ്ങൾ എ ഐ സി സി സംസ്ഥാന നേതാക്കൾക്ക് കൈമാറും.

നിയമസഭ തിരഞ്ഞെടുപ്പിനുളള പ്രകടനപത്രിക തയാറാക്കുന്നതിന് മുന്നോടിയായി സമുദായ സംഘടനകൾ, സാങ്കേതിക വിദഗ്ദ്ധ‌, വ്യാപാരി സംഘടനകൾ തുടങ്ങിയവരുമായും ചർച്ച തുടങ്ങും. പ്രചാരണ കമ്മിറ്റി, മീഡിയ, സോഷ്യൽ മീഡിയ കമ്മിറ്റികൾ പുനസംഘടിപ്പിക്കും. പാർട്ടി നിലപാട് വ്യക്തമാക്കാൻ ദേശീയതലത്തിലെപ്പോലെ വക്താവിനെ നിയോഗിക്കുന്നതും ആലോചനയിലുണ്ട്. മുന്നണി വിപുലീകരണം അടക്കമുളള കാര്യങ്ങൾ സജീവ പരിഗണനയിലാണ്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ പുരോഗതി മേഖലകൾ തിരിച്ച് എ ഐ സി സി സെക്രട്ടറിമാർ വിലയിരുത്തും. മലബാർ മേഖലയിലെ യോഗം വ്യാഴാഴ്‌ച ചേരും. തോൽവി വിലയിരുത്താൻ ഇനിയൊരു യോഗം വേണ്ടെന്ന തിരുമാനത്തിലാണ് രണ്ടുദിവസത്തെ രാഷ്ട്രീയകാര്യസമിതി വേണ്ടെന്ന് വച്ചത്. തോൽവിയുടെ പശ്ചാത്തലത്തിലെ മറ്റ് അഴിച്ചുപണികളും ഈയാഴ്‌ചയുണ്ടാകും.

Continue Reading