KERALA
തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപ തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. ബി.ജെ.പി ക്ക് ഒരു സീറ്റും നേടാനായില്ല

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപ് തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം. ബി.ജെ.പി ക്ക് ഒരു സീറ്റും നേടാനായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാര്‍ഡുകളിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് നേട്ടം.
വയനാട് ഒഴികെയുള്ള ജില്ലകളിലെ 30 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. രണ്ട് വാര്‍ഡുകളില്‍ എല്‍.ഡി.എഫ് നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. 28 വാര്‍ഡുകളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. ഒരു കോര്‍പ്പറേഷന്‍ വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡ്, 22 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലായിരുന്നു വോട്ടെടുപ്പ്.
ഫലം പുറത്ത് വന്ന വാര്‍ഡുകളില്‍ 15 ഇടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ട്. 12 ഇടങ്ങളില്‍ യുഡിഎഫും ജയിച്ചു. എതിരില്ലാതെ ജയിച്ച രണ്ട് വാര്‍ഡുകള്‍ കൂടിയാകുമ്പോള്‍ 30 ല്‍ 17 എണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കി. ഒരു സീറ്റില്‍ എസ്ഡിപിഐ വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ബിജെപിക്ക് ഒരിടത്ത്‌പോലും ജയിക്കാനായില്ല.