Connect with us

Crime

പിസി ജോർജ് മെഡിക്കൽ കോളേജിൽ തുടരുന്നു : നില മെച്ചപ്പെട്ടാൽ സബ് ജയിലിലേക്ക് മാറ്റും

Published

on

കോട്ടയം: മത വിദ്വേഷ പ്രസ്താവനകേസിൽ ഇന്നലെ റിമാൻഡിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി ജോർജ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നു. ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നു കണ്ടതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ആദ്യം ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പാലാ ജനറൽ ആശുപത്രിയിലും പരിശോധന നടത്തിയിരുന്നു.

തുടർന്ന് ഇസിജി വ്യതിയാനം കണ്ടെത്തിയതിനാൽ പി.സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ആരോഗ്യ നില മെച്ചപ്പെട്ടാൽ പി.സി ജോർജിനെ പാലാ സബ് ജയിലേയ്‌ക്ക് മാറ്റും.. പി സി ജോർജിനെ കാർഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് നിലവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.പി സി ജോർജിന്റെ ജാമ്യാപക്ഷേ തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. .

Continue Reading