Connect with us

Crime

എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ ഇ ഡി  അറസ്റ്റ് ചെയ്തു

Published

on


ന്യൂഡൽഹി: എസ്.ഡി.പി.ഐ. ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി. അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച അർധരാത്രിയോടെ ഡൽഹിയിൽവെച്ച് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
നേരത്തെ എം.കെ. ഫൈസിക്ക്‌ ഇ.ഡി. സമൻസ് അയച്ചിരുന്നു. ബെം​ഗളൂരുവിൽവെച്ച് ഇദ്ദേഹം അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ഡൽഹിയിൽ വെച്ചാണ് ഫൈസിയെ അധികൃതർ കസ്റ്റഡിയിൽ എടുക്കുന്നത് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്നും ആരോപണമുണ്ട്‌.

Continue Reading