KERALA
ഇരിട്ടിയില്‍ കാട്ടാന ഇറങ്ങി ജനം ഭീതിയില്‍. വനം വകുപ്പ് വാഹനത്തെ ആന അക്രമിക്കാന്‍ ശ്രമം. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

കണ്ണൂര്‍ :ഇരിട്ടി കരിക്കോട്ടക്കരിയില്‍ കാട്ടാന ഇറങ്ങി .ജനം ഭീതിയില്‍ . ആനയെ കാട്ടിലേക്ക് തുരത്താനെത്തിയ വനം വകുപ്പ് വാഹനത്തെ കാട്ടാന ആക്രമിച്ചു.കരിക്കോട്ടക്കരി ടൗണില്‍ എടപ്പുഴ റോഡില്‍ ആനയില്‍ കുന്തടം ജോഷിയുടെ വീടിന് സമീപം ആന നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് കരിക്കോട്ടക്കരി പോലീസ് സ്‌റേറഷന് സമീപമുള്ള പ്രദേശത്ത് കാട്ടാന ഇറങ്ങിയത.് ഇന്നലെ രാത്രി കീഴ്പ്പള്ളി വട്ടപ്പറമ്പ് മേഖലയില്‍ കാട്ടാനയെത്തിയിരുന്നു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഇടപെട്ട് ആനയെ ഇന്നലെ രാത്രി തന്നെ പുഴ കടത്തി വിട്ടിരുന്നു. ഈ ആന തന്നെയാണ് പുലര്‍ച്ചെ കരിക്കോട്ടക്കരി മേഖലയിലും എത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആനയെ തുരത്താനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ വനം വകുപ്പ് വാഹനത്തെ അക്രമിക്കാന്‍ ആന പാഞ്ഞടുക്കുകയായിരുന്നു. വാഹനം ദ്രുതഗതിയില്‍ ഡ്രൈവര്‍ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ആന അക്രമ വാസന കാണിച്ചതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കരിക്കോട്ടക്കരി പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് കാമ്പ്് ചെയ്യുകയാണ്.
കഴിഞ്ഞ ദിവസം ദമ്പതികളെ കാട്ടാന കൊലപ്പെടുത്തിയ ആറളം ഫാമിന് സമീപ പ്രദേശമാണ് ഇന്ന് കാട്ടാന ഇറങ്ങിയ കരിക്കോട്ടക്കരി മേഖല. ആന ഇറങ്ങിയതിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകളിലും കനത്ത ജാഗ്രത പാലിക്കുകയാണ് .ഇന്ന് കാലത്ത് കുട്ടികളെ രക്ഷിതാക്കളാണ് സ്‌കൂളുകളിലെത്തിച്ചത.് കരിക്കോട്ടക്കരി ടൗണില്‍ കടകള്‍ തുറന്നെങ്കിലും ആനയിറങ്ങിയതിനെ തുടര്‍ന്ന് ജനങ്ങള്‍ പൊതുവെ കുറവാണ്