Connect with us

HEALTH

അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം

Published

on


തിരുവനന്തപുരം: അതിവേഗ കോവിഡ് രോഗപ്പകര്‍ച്ച വേഗത്തിലാകുമെന്ന് വിദഗ്ധ സമിതി അംഗം ടി. എസ് അനീഷ്. പുതിയ വൈറസിന് മരണ സാധ്യത കൂടുതലില്ല. വാക്സിനുകള്‍ പുതിയ വൈറസിനും ഫലപ്രദമാണെന്നാണ് പഠനം. സംസ്ഥാനത്തും ജനിത മാറ്റം വന്ന വൈറസിന് സാധ്യതയുണ്ട്.

വൈറസിന്റെ ജനിതകമാറ്റം സംബന്ധിച്ച പഠനം ആവശ്യമാണ്. തദ്ദേശീയരിലുള്ള വൈറസില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് നോക്കുക പ്രധാനമെന്നും കൊവിഡ് വിദഗ്ധസമിതി അംഗം ഡോ. ടി.എസ് അനീഷ്.

അതിനിടെ സംസ്ഥാനത്ത് ആറ് ജില്ലകളിൽ കോവിഡ് വ്യാപനം വർധിച്ചെന്ന് ആരോഗ്യവകുപ്പിന്‍റെ റിപ്പോർട്ട്.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലാണ് വർധന. വയനാട്ടിലും പത്തനംതിട്ടയിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടി. കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യവകുപ്പ് നിർദേശം നല്‍കിയിട്ടുണ്ട്.

Continue Reading