Crime
പണി തുടങ്ങി എമ്പുരാനേഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്

പണി തുടങ്ങി എമ്പുരാനേ
ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്
ചെന്നൈ: മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് ഇപ്പോൾ പരിശോധന നടന്ന് വരുന്നത്. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.
ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.ഗോകുലം ഗോപാലൻ നിർമിച്ച മോഹൻലാൽ- പൃഥ്വിരാജ് സിനിമ ‘എമ്പുരാൻ’ വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. .