KERALA
വീണ വിജയനെതിരെയുള്ള എസ്എഫ്ഐഒയുടെ നടപടി വിശദമായി പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ.

മധുര : മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെയുള്ള എസ്എഫ്ഐഒയുടെ നടപടി വിശദമായി പരിശോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മൂന്ന് വിജിലൻസ് കോടതികൾ തള്ളിയ കേസാണിതെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കേസിൽ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.