KERALA
കെ. എം ഷാജി എം.എൽഎക്ക് ഹൃദായാഘാതം; ആന്‍ജിയോപ്ലാസ്റ്റി ചെയ്തു

കണ്ണൂർ: അഴീക്കോട് മണ്ഡലം എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടർന്ന് എംഎൽഎയെ അടിയന്തരമായി ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആൻജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എംഎൽഎ..ഇന്ന് പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു