KERALA
ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡൽഹി: ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമർപ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എം.പി സ്ഥാനം ജോസ്.കെ മാണി രാജിവെക്കാത്തതിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉന്നയിച്ചിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് വിവരം.ജോസ് കെ.മാണി രാജിവച്ച ഒഴിവിൽ വരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് തന്നെ ലഭിക്കുമെന്നും സൂചനകളുണ്ട്.