KERALA
വൈറ്റില മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊച്ചി: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂർത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
നിര്‍മാണ വൈദഗ്ധ്യത്തില്‍ പിഡബ്ലിയുഡി രാജ്യത്തെ മുന്‍നിര ഏജന്‍സിയെന്നും അദ്ദേഹം പറഞ്ഞു. മികവോടെ വികസനം പൂര്‍ത്തിയാക്കിയതില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടാവാം. ഫണ്ടില്ലാതെ പണി മുടങ്ങിയപ്പോഴും ഒരു പാലം തകരാറിലായപ്പോഴും ഇവരെ കണ്ടില്ല. കുത്തിത്തിരിപ്പുണ്ടാക്കി പ്രശസ്തി നേടുന്ന ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രമെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഓൺലൈനായാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ മന്ത്രി കെ സുധാകരൻ, ഹൈബി ഇൗഡൻ എംപി, എംഎൽഎമാരായ എം സ്വരാജ്, ടി ജെ വിനോദ്, പി ടി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.