Crime
തലശ്ശേരിയില്‍ വന്‍ ലഹരി വേട്ട, സി.പി.എം പ്രവർത്തകൻ ഉൾപ്പെടെമുന്ന് പേര്‍ പിടിയില്‍

കണ്ണൂർ : തലശ്ശേരിയില്‍ വന്‍ ലഹരി വേട്ട, സി.പി.എം പ്രവർത്തകൻ ഉൾപ്പെടെ
മുന്ന് പേര്‍ പിടിയില്‍ പിടിച്ചെടുത്തത് 13 ലക്ഷത്തോളം വിലവരുന്ന ബ്രൗണ്‍ ഷുഗര്റാണ് പിടികൂടിച്ചത്. ‘പിടിയിലായവരില്‍ ഒരാള്‍ ലഹരിക്കേസില്‍ മുന്‍പ് മുംബൈ പോലീസിന്റെ പിടിയിലായയാളും. മറ്റൊരാള്‍ ഐ. ആര്‍. സി. സിയുടെ സജീവ പ്രവര്‍ത്തകനുമാണ്
തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ വെച്ചാണ് മാരക ലഹരി വസ്തുവായ ബ്രൗൺ ഷുഗറുമായ് മൂന്ന് പേര്‍ പോലീസിന്റെ പിടിയിലായത്. 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറുമായാണ് തലശ്ശേരി സ്വദേശികളായ മട്ടാമ്പ്രം ചാലില്‍ അറയിലകത്ത് വീട്ടില്‍ പറാക്കി നാസര്‍(54), പാലിശ്ശേരി മറിയാസ് വീട്ടില്‍ ഇ. എ ഷുഹൈബ്(38), കായ്യത്ത് റോഡ് എ. ഡി ക്വാര്‍ട്ടേര്‍സില്‍ മുഹമ്മദ് അക്രം(40) എന്നിവരെ തലശ്ശേരി പോലീസ് പിടികൂടിയത്. ഇന്ന് കാലത്ത് മുംബൈയില്‍ നിന്നും തലശ്ശേരിയിലേക്ക് വരികയായിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു മൂവരും. പിടിയിലായ മുഹമ്മദ് അക്രമിനെ ലഹരിക്കടത്ത് കേസില്‍ നേരത്തെ മുംബൈ പോലീസ് പിടികൂടിയിരുന്നു. സി. പി. എം നിയന്ത്രണത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐ. ആര്‍. പി. സിയുടെ സജീവപ്രവര്‍ത്തകനാണ് പറാക്കി നാസര്‍.
രണ്ട് ലക്ഷം രൂപയ്ക്ക് വാങ്ങിയ ബ്രൗണ്‍ഷുഗറിന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ 13 ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ല പോലീസ് മേധാവി നിതിന്‍ രാജ് ഐ. പി. എസ്, നാര്‍ക്കോട്ടിക്കല്‍ എ. സി. പി ജയന്‍ ഡൊമനിക്, തലശ്ശേരി എ. എസ്. പി കിരണ്‍ ഐ. പി. എസ്, എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് തലശ്ശേരി എസ്. ഐ പ്രശോഭ്, ന്യൂമാഹി സി. ഐ ബിനു മോഹനന്‍ ഡാന്‍സാപ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മിഥുന്‍, അജിത്ത്, മഹേഷ്, രാഹൂല്‍, ബിനു എന്നിവര്‍ ചേര്‍ന്നാണ് ബ്രൗണ്‍ ഷുഗര്‍ വേട്ട നടത്തിയത്. ജില്ലയിലെത്തന്നെ ഏറ്റവും വലിയ ബ്രൗൺ ഷുഗർ വേട്ടയാണിതെന്ന് പോലീസ് പറഞ്ഞു. പിടിയിലായവര്‍ ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.