Life
വരുന്നു കോവി ഡ് സെസും . ഉയർന്ന വരുമാനമുള്ളവർക്ക് അധിക നികുതി

ന്യൂഡൽഹി: വരുന്ന ബജറ്റിൽ കോവിഡ് സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാക്സിൻ വിതരണത്തിനുള്ള അധികച്ചിലവുകൾ നേരിടുക എന്ന ലക്ഷ്യംവച്ചാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് അധിക നികുതി ചുമത്തിയേക്കും. ഫെബ്രുവരി ഒന്നിനുള്ള ബജറ്റിൽ സെസ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
വാക്സിൻ സൗജന്യമായി നൽകാമെന്ന പല സംസ്ഥാനങ്ങളുടെയും പ്രഖ്യാപനം അധിക ചിലവാണ് വരുത്തിയിരിക്കുന്നത്. നേരത്തെ കോവിഡ് സെസ് ഏർപ്പെടുത്താൻ കേന്ദ്രം നീക്കം നടത്തിയിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് പിൻമാറിയിരുന്നു.