Connect with us

KERALA

ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ധാരണ

Published

on


തിരുവനന്തപുരം: ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയവിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നാണ് സിപിഐ നിലപാട്.
ജോസ് കെ. മാണിയുടെ മുന്നണി പ്രവേശത്തിന് സിപിഎമ്മുമായി ഉണ്ടായിരുന്ന ധാരണ പാല സീറ്റിന് പകരം രാജ്യസഭാ സീറ്റ് സിപിഎമ്മിനു എന്നായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ചതോടെ രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്ന അവകാശവാദം ജോസ് കെ. മാണി സിപിഎം നേതൃത്വത്തോട് ഉന്നയിച്ചു. ഇതിനെ തുടര്‍ന്നാണ് സിപിഎം നേതൃത്വം ഘടകക്ഷികളുമായി ആശയവിനിമയം നടത്തിയത്.

Continue Reading