Crime
പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി.യുടെ കൊടി കെട്ടി
പാലക്കാട് : നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി.യുടെ കൊടി കെട്ടി. പോലീസ് എത്തി കൊടി നീക്കം ചെയ്തു. ഗാന്ധിപ്രതിമയിൽ പതാക കണ്ടതിനെ തുടർന്ന് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി.
നഗരസഭാവളപ്പിലെ ഗാന്ധി പ്രതിമയുടെ പിന്നിൽ ബി.ജെ.പി. കൊടി കെട്ടിയിട്ടതുപോലുളള ഫോട്ടോയാണ് ആദ്യം പ്രചരിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട കോൺഗ്രസ് കൗൺസിലർമാർ പ്രതിമയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തി കൊടി നീക്കം ചെയ്തു.
കൊടി നീക്കം ചെയ്തെങ്കിലും കോൺഗ്രസ് പ്രവർത്തകർ നഗരസഭാ ചെയർപേഴ്സണിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു.
