Connect with us

Crime

വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് മൊഴി നൽകി നടൻ ഷൈൻ ടോം

Published

on

കൊച്ചി: വിദേശ മലയാളിയായ യുവതിയെ കാണാനാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസിന് മൊഴി നൽകി നടൻ ഷൈൻ ടോം ചാക്കോ. ഡാൻസാഫ് സംഘത്തെക്കണ്ട് ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലെ വിശദാംശങ്ങളാണ് പുറത്തു വന്നത്.

ഡാൻസാഫ് സംഘത്തെ കണ്ടപ്പോൾ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ ഉപദ്രവിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഇറങ്ങിയോടിയതെന്നും ഷൈൻ വ്യക്തമാക്കി. പിതാവ് നിർമിച്ച സിനിമയുമായി ബന്ധപ്പെട്ട് ചിലരുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. മെത്താംഫെറ്റമിൻ മൂക്കിലൂടെ വലിച്ചു കയറ്റുകയാണ് പതിവെന്നും സൈറ്റിൽ ആരെങ്കിലും കഞ്ചാവ് കൊണ്ടു വന്നാൽ ഉപയോഗിക്കാറുണ്ടെന്നും ഷൈൻ മൊഴി നൽകിയിട്ടുണ്ട്.

ലഹരിക്കായി പലർക്കും പണം നൽകിയിട്ടുണ്ട്. ആർക്കൊക്കെയാണെന്ന് ഓർമയില്ല. സൈറ്റുകളിൽ ലഹരി എത്തിച്ചു നൽകാൻ പ്രത്യേകം ഏജന്‍റുമാരുണ്ടെന്നും ഷൈൻ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

Continue Reading