KERALA
തൃണമൂലിനൊപ്പം വരാമെന്ന് അൻവർ, തള്ളാനും കൊള്ളാനുമാകാതെ യുഡിഎഫ്

നിലമ്പൂർ: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമവുമായി പി.വി. അൻവർ. മുന്നണിപ്രവേശം സാധ്യമല്ലെങ്കിൽ യുഡിഎഫിനെ പിന്തുണയ്ക്കാനാകില്ലെന്ന നിലപാട് അൻവർ ബുധനാഴ്ച നടക്കുന്ന ചർച്ചയിൽ വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ യുഡിഎഫ് തയാറായിട്ടില്ല. അൻവറിനെ യുഡിഎഫിലെടുക്കാൻ തയാറാണെങ്കിലും മുന്നണിപ്രവേശത്തിൽ യുഡിഎഫ് ഇനിയും തീരുമാനമെടുത്തിട്ടില്ല.
തൃണമൂൽ കോൺഗ്രസ് ദേശീയ പാർട്ടിയാണെന്നിരിക്കേ പാർട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കാൻ കൂടുതൽ ചർച്ചകൾ വേണ്ടി വരുമെന്ന് നിലമ്പൂർ മണ്ഡലത്തിന്‍റെ ചുമതലയുള്ള എ.പി. അനിൽ കുമാർ പറയുന്നു.
മണ്ഡലത്തിൽ അൻവറിന് മുൻതൂക്കമുള്ളതിനാൽ അനുനയിപ്പിച്ച് ഒപ്പം നിർത്താനാണ് യുഡിഎഫിന്‍റെ ശ്രമം. മുന്നണിപ്രവേശനത്തിൽ തീരുമാനമായില്ലെങ്കിൽ വൈകാതെ അൻവർ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചേക്കും. ഇത് യുഡിഎഫിന്‍റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കും