Connect with us

Crime

15കാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, യുവതി അറസ്റ്റിൽ

Published

on

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ യുവതി പിടിയിൽ. മലപ്പുറം തിരൂരില്‍ ആണ് സംഭവം. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് അറസ്റ്റിലായത്.

പോക്‌സോ കേസിലാണ് അറസ്റ്റ്. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണ്. സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദമ്പതികൾ 2021 മുതല്‍ ഇതുവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പീഡനത്തിന് ഇരയായ ഇപ്പോൾ 19 വയസ്സുള്ള യുവാവ് തിരൂര്‍ പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു.

വീട്ടിലെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കണമെന്നും കുട്ടിയോട് ഇവര്‍ ആവശ്യപ്പെട്ടു. ഈ ദൃശ്യങ്ങള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ദമ്പതികളുടെ ലക്ഷ്യം. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

Continue Reading