Crime
കോട്ടയത്ത് വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ അസം സ്വദേശി കസ്റ്റഡിയിൽ

കോട്ടയം: തിരുവാതുക്കലില്‍ പ്രമുഖ വ്യവസായിയും ഭാര്യയും കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആസം സ്വദേശി അമിത് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.തിരുവാതുക്കൽ സ്വദേശി വിജയകുമാർ, മീര എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവരുടെ വീട്ടില്‍ ഒരു വർഷം മുന്‍പ് ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിയായിരുന്നു ഇയാൾ. വീട്ടിൽ നിന്നും ഫോൺ മോഷ്ടിച്ചതിന് പൊലീസ് അന്ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നതായണ് വിവരം. അടുത്തിടയാണ് ഇയാൾ ജയിലിൽ നിന്നും ഇറങ്ങിയത്.
തിരുവാതുക്കല്‍ എരുത്തിക്കല്‍ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മുഖത്തടക്കം ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ടെന്നും രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹമെന്നും പൊലീസ് അറിയിച്ചു.
മൃതദേഹത്തിന് സമീപത്തുനിന്ന് കോടാലി അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വിജയകുമാറിന്‍റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മോഷണ ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.