International
പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ ബാബാധിബാധിക്കില്ലെന്ന് വാട്സ് ആപ്പ്

ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾക്ക് മറുപടിയുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ അപ്ഡേഷന്റെ ഭാഗമായുള്ള നിബന്ധനകള്‍ സ്വകാര്യതയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായിരിക്കും. സ്വകാര്യ സംഭാഷണങ്ങളിലെ വിവരങ്ങൾ ചോരില്ല. പുതിയ നയമാറ്റം ബിസിനസ് ചാറ്റുകൾക്ക് മാത്രമാണെന്നും ഫോൺ നമ്പറുകളോ ലൊക്കേഷനോ ഫേസ്ബുക്കിന് നൽകില്ലെന്നും വാട്സ് ആപ്പ് അറിയിച്ചു.
സ്വകാര്യസന്ദേശങ്ങള്‍ എൻഡ് ടു എൻഡ് എന്‍ക്രിപ്ഷനിലൂടെ സംരക്ഷിക്കുന്നത് തുടരും. ഉപയോക്താക്കള്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് കൂടുതല്‍ ക്രമീകരണങ്ങളാണ് ഇപ്പോൾ വരുത്തിയിരിക്കുന്നതെന്നും കമ്പനി അറിയിച്ചു