Connect with us

Crime

കണ്ണുർ സ്വദേശിയെ കുടകയിൽ കഴുത്തറത്ത് കൊലപ്പെടുത്തി: കൊയിലി ആശുപത്രി ഉടമ കൊയിലി ഭാസ്ക്കരൻ്റെ മകനാണ് കൊല്ലപ്പെട്ടത്

Published

on

കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിയെ കര്‍ണ്ണാടകയിലെ കുടകില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറക്കല്‍ സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത.് കുടക് വീരാജ്‌പേട്ട ബിഷെട്ടിഗേരിയിലാണ് സംഭവം. കണ്ണൂരിലെ കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌ക്കരന്റെ മകനാണ് കൊല്ലപ്പെട്ട പ്രദീപ് . അവിവാഹിതനാണ്.

പ്രദീപിന് കര്‍ണ്ണാടകയില്‍ 32 ഏക്കറോളം കാപ്പി തോട്ടമുണ്ട്. ഇത് വില്‍പ്പന നടത്താനുള്ള ശ്രമം നടന്ന് വരികയായിരുന്നു. പലരും തോട്ടം വാങ്ങാന്‍ എത്തിയിരുന്നു. ഇതിനിടെയാണ് കൊലപാതകം നടന്നത.് പ്രദീപ് വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച് കൃഷിയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഗോണിക്കുപ്പ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലം വില്‍പ്പനയുമായ് ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു

Continue Reading