Connect with us

Crime

ഒലവക്കോട് യുവതിയെ ക്ലാസ്‌മുറിയില്‍ എത്തി തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം

Published

on

പാലക്കാട്: പാലക്കാട് ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഭര്‍ത്താവ് ബാബുരാജ്, ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന സരിതയുടെ ക്ലാസ്‌മുറിയില്‍ എത്തിയായിരുന്നു പെട്രോളൊഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. എന്നാൽ ഓടി മാറിയത് കൊണ്ട് സരിത രക്ഷപ്പെടുകയായിരുന്നു. പൊലീസ് ബാബുരാജിന് എതിരെ വധശ്രമത്തിന് കേസെടുത്തു.

സരിത ഓടിയത് പെട്രോള്‍ ശരീരത്തില്‍ വീണ ശേഷം ലൈറ്ററെടുത്ത് കത്തിക്കാന്‍ ശ്രമിക്കവെയാണ്. ഇവര്‍ തമ്മില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് രാവിലെ ഇരുവരും തമ്മില്‍ കോഴ്‌സ് പഠിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക് നടന്നിരുന്നു.

പിന്നീടായിരുന്നു ക്ലാസ് മുറിയിലെത്തി ബാബുരാജ് സരിതയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ബാബുരാജിനെ പിടിച്ചുവച്ചിരുന്നുവെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മലമ്പുഴ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Continue Reading