Entertainment
ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട കമലിന്റെ കകത്ത് പുറത്തായി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷ അനുഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു മന്ത്രി എ.കെ. ബാലന് അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ കത്ത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കത്തു നിയമസഭയിൽ പുറത്തുവിട്ടത്. നാലു താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു കമൽ നൽകിയ കത്തിന്റെ പകർപ്പാണു പുറത്തുവന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തിലാണ് ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.
ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് ഇതു സഹായകരമായിരിക്കുമെന്നാണു കമൽ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.