Connect with us

International

നിലപാട് കടുപ്പിച്ച് ഇന്ത്യ: പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി

Published

on


ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നും സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് താരതമ്യേന കുറവാണെങ്കിലും, ഇനി അത്തരത്തിൽ യാതൊരു വസ്തുക്കളും ഇറക്കുമതി ചെയ്യേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യ വഴി പാക് ഉൽപന്നങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

പ്രധാനമായും ഔഷധ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, എണ്ണക്കുരുക്കൾ എന്നിവയാണ് പാകിസ്ഥാനിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഈ നടപടി തുടരാനാണ് ഇന്ത്യ നിർദേശിച്ചിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. 2023 ലെ വിദേശ വ്യാപാര നയത്തിൽ  ഇതിനായുള്ള പ്രത്യേക വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്. ദേശീയ സുരക്ഷയും പൊതുനയവും കണക്കിലെടുത്താണ് ഈ കടുത്ത നടപടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) അറിയിച്ചു


Continue Reading