Connect with us

Crime

തിരിച്ചടി പാകിസ്ഥാനുള്ള വ്യക്തമായ സന്ദേശമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

Published

on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടി പാകിസ്ഥാനുള്ള വ്യക്തമായ സന്ദേശമാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുകയാണെന്നും പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് ഭീകര താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇന്ത്യ ആക്രമണം നടത്തിയത്. അതിർത്തി കടന്നുള്ള പാക് ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ നൽകിയ തിരിച്ചടി. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ മിണ്ടുന്നില്ല. കാശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഏറ്റവും നിഷ്ഠൂരമായ ആക്രമണത്തിനുള്ള മറുപടിയാണ് ഇന്ത്യ നൽകിയത്. ഭീകരവാദികൾക്കെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.’

ആക്രമണത്തത്തിന് പിന്നിൽ ടിആർഎഫ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനകളായ എൽഇടി, ജയ്‌ഷെ എന്നിവരാണ് ടിആർഎഫിന് പിന്നിലുള്ളത്. ആക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണ്. കാശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ്. മതസ്പർധ ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ നീക്കം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്’.
‘പഹൽഗാം ആക്രമണം നടന്ന് 14 ദിവസമായിട്ടും ഒരു നടപടി പൊലും പാക് മണ്ണിലെ ഭീകരർക്കെതിരെ അവർ സ്വീകരിച്ചിട്ടില്ല. ഇതേത്തുടർന്നാണ് ഇന്ത്യ തിരിച്ചടിക്കാൻ തീരുമാനിച്ചത്. ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്. അതിർത്തി കടന്ന് ഇനി ഭീകരർ ഇന്ത്യയിലേക്ക് വരാതിരിക്കാൻ ഭീകര കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്’- വിക്രം മിസ്രി വ്യക്തമാക്കി.

Continue Reading