Crime
ജനീഷ് കുമാറിന് വീഴ്ച പറ്റിഅന്വേഷണ റിപ്പോർട്ട് ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം മന്ത്രിക്ക് കൈമാറി.

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്ത ആളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ, എംഎൽഎ ജനീഷ് കുമാറിനെതിരേ അന്വേഷണം റിപ്പോർട്ട്. എംഎൽഎയ്ക്ക് വീഴ്ച പറ്റിയെന്നു കാട്ടിയുള്ള അന്വേഷണ റിപ്പോർട്ട് ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ വനം മന്ത്രിക്ക് കൈമാറി.
ആന ഷോക്കേറ്റ് ചരിഞ്ഞ കേസിന്‍റെ അന്വേഷണം എംഎൽഎയുടെ ഇടപെടൽ മൂലം തടസപ്പെട്ടു. എംഎൽഎയും പൊലീസും ചേർന്ന് വനം വകുപ്പ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടുപോയി. എംഎൽഎയുടെത് അപക്വമായ പെരുമാറ്റമായിരുന്നെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്