Connect with us

KERALA

സ്പീക്കർ ശ്രീരാമകൃഷ്‌ണനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുളള അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങി

Published

on


തിരുവനന്തപുരം: സ്‌പീക്കർ ശ്രീരാമകൃഷ്‌ണനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ നിയമസഭയിൽ ചർച്ച ആരംഭിച്ചു. വളരെ അപൂർവമായാണ് സ്‌പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ഉയർന്നുവന്നിട്ടുളളത്. ഡോളർ കടത്ത്, സഭ നടത്തിപ്പിലെ ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് മുന്നോടിയായി സ്‌‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ ഡയസിൽ നിന്ന് മാറി. ഡെപ്യൂട്ടി സ്‌പീക്കർ വി ശശിയാണ് സഭ നിയന്ത്രിക്കുന്നത്.

Continue Reading