KERALA
പരിയാരത്ത് യുവതി രണ്ടു മക്കളുമായി കിണറ്റിൽ ചാടി. യുവതിയുടെയും ഒരു കുട്ടിയുടെയും നില ഗുരുതരം
കണ്ണൂർ: പയ്യന്നൂരിന് സമീപം പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ടു മക്കളുമായി കിണറ്റിൽ ചാടി. ആ റും നാലും വയസുള്ള കുട്ടികളുമായ് ധനഞ്ജയയാണ് കിണറ്റിൽ ചാടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അയൽവാസികളും വിവരം അറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്ന് മൂന്നു പേരെയും പുറത്തെടുത്തു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ യുവതിയുടെയും ഒരു കുട്ടിയുടെയും നില അതീവ ഗുരുതരമാണ്. സ്വന്തം വീട്ടിലായിരുന്ന യുവതിയും മക്കളും അടുത്തിടെയാണ് ഭർതൃവീട്ടിൽ തിരിച്ചെത്തിയതെന്നു പറയുന്നു. ഭർത്താവിനെതിരെ യുവതി നേരത്തെ പരാതി നൽകിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
