Connect with us

KERALA

ഈ വര്‍ഷം 8383 കിമീ റോഡ് പൂര്‍ത്തിയാവും, ലക്ഷ്യമിടുന്നത് 10,000കോടിയുടെ പ്രവൃത്തിയെന്നും മുഖ്യമന്ത്രി

Published

on


തിരുവനന്തപുരം : 2021- 22 ൽ 10,000 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.ഈ വർഷം 8383 കിമീ റോഡ് പൂർത്തിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണോദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാനസൗകര്യവികസനത്തിൽ വലിയ മാറ്റങ്ങളാണ് കേരളം ദർശിക്കുന്നത്. കിഫ്ബി, റീബിൾഡ് കേരള, കെഎസ്ഡിപി, വാർഷിക പദ്ധതികൾ ഇവയെല്ലാം പ്രയോജനപ്പെടുത്തി 25000കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Continue Reading