Connect with us

Crime

യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്നാരോപിച്ച് മർദനം; കാസർകോട് യുവാവ് മരിച്ചു

Published

on


കാസർകോട് ∙ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ യുവാവ് മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്.

കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ഇയാളെ തല്ലുകയും തുടർന്ന് ഓട്ടോ ഡ്രൈവർമാർ ഇടപെടുകയുമായിരുന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ നാട്ടുകാർ ഇയാളെ പിൻതുടർന്ന് മർദ്ദിച്ചു. വായിൽ നിന്ന് നുരയും പതയും പുറത്ത് വന്നതോടെ മർദ്ദനം നിർത്തി. ഇതിനിടെ ചിലർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

Continue Reading