KERALA
സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു.
തിരുവനന്തപുരം: സി.പി.ഐ നേതാവും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
പാർട്ടി യോഗത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് വാഴൂർ സോമന് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ റവന്യൂ മന്ത്രിയുടെ കാറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു
