NATIONAL
കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. ഉത്തരാഖണ്ഡ് ബജ്പുര്‍ സ്വദേശി നവ്ദീപ് സിങ്ങ്(26) ആണ് മരിച്ചത്. അടുത്തിടെയാണ് നവ്ദീപ് വിവാഹിതനായത്.
കര്‍ഷകന്റെ മരണം പോലീസിന്റെ വെടിയേറ്റാണെന്ന ആരോപണം ഉയര്‍ന്നതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ട്രാക്ടര്‍ ബാരിക്കേഡില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം എന്നാണ് പോലീസിന്റെ വാദം. ഈ വാദങ്ങള്‍ സ്ഥാപിക്കാനാണ് പോലീസ് സി.സി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പോലീസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡില്‍ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. ഡല്‍ഹി ഐടിഒയിലായിരുന്നു സംഭവം.
നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാര്‍ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റി.