Connect with us

Crime

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിച്ചാൽ പോക്സോയുടെ പരിധിയിൽ വരില്ലെന്ന ഉത്തരവ് സ്റ്റേ ചെയ്തു

Published

on

ന്യൂ​ഡ​ൽ​ഹി: ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ വി​വാ​ദ പോ​ക്സോ വി​ധി സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. വ​സ്ത്ര​ത്തി​നു മു​ക​ളി​ലൂ​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ച്ചാ​ൽ‌ പോ​ക്സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാ​യി​രു​ന്നു വി​വാ​ദ വി​ധി. ഈ ​മാ​സം 19 ന് ​ആ​ണ് വി​വാ​ദ ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്.

വി​ധി മോ​ശം മാ​തൃ​ക​യാ​ണ് സൃ​ഷ്ടി​ക്കു​ക​യെ​ന്ന് സു​പ്രീം കോ​ട​തി​യി​ൽ അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ വേ​ണു​ഗോ​പാ​ൽ‌ പ​റ​ഞ്ഞു. ബോം​ബെ ഹൈ​ക്കോ​ട​തി നാ​ഗ്പൂ​ർ ബ‌​ഞ്ചി​ലെ ജ​സ്റ്റീ​സ് പു​ഷ്പ ഗ​ൺ​ദി​വാ​ല​യാ​ണ് വി​വാ​ദ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ലൈം​ഗീ​ക ഉ​ദ്ദേ​ശ​വു​മാ​യി ച​ർ​മ്മ​ത്തി​ൽ ച​ർ​മ്മ​കൊ​ണ്ടു​ള്ള സ​മ്പ​ർ​ക്കം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഒ​രു പ്ര​വൃ​ത്തി​യെ ലൈം​ഗീകാ​തി​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​വൂ എ​ന്നാ​യി​രു​ന്നു വി​ധി.

ഉ​ടു​പ്പി​നു മു​ക​ളി​ൽ കൂ​ടി​യു​ള്ള സ്പ​ർ​ശ​ന​മോ താ​ഡ​ന​മോ കു​റ്റ​കൃ​ത്യ​മ​ല്ലെ​ന്ന് വി​ധി​യി​ൽ പ​റ​യു​ന്നു. ലൈം​ഗീ​കാ​തി​ക്ര​മ കേ​സി​ൽ കീ​ഴ്ക്കോ​ട​തി മൂ​ന്നു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച 39 വ​യ​സു​കാ​ര​ൻ ന​ൽ​കി​യ അ​പ്പീ​ലി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്. ഇ​യാ​ൾ 12 വ​യ​സു​ള്ള കു​ട്ടി​യു​ടെ ഷാ​ൾ മാ​റ്റി മാ​റി​ട​ത്തി​ൽ പി​ടി​ച്ചെ​ന്നാ​യി​രു​ന്നു കേ​സ്.

പേ​ര​യ്ക്ക ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വീ​ടി​ന​ക​ത്തേ​ക്ക് വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തോ​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ജി​ല്ലാ കോ​ട​തി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ശി​ക്ഷി​ച്ചു. എ​ന്നാ​ൽ അ​പ്പീ​ൽ പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി, കേ​സി​ൽ പോ​ക്സോ വ​കു​പ്പ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ന​ട​ത്തി​യ​ത്.

Continue Reading