NATIONAL
തമിഴ്നാട്ടില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച

ചെന്നൈ: തമിഴ്നാട് സിര്‍ക്കഴിയില്‍ ജ്വല്ലറി ഉടമയുടെ ഭാര്യയേയും മകനെയും കൊലപ്പെടുത്തി വന്‍ കവര്‍ച്ച. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കവര്‍ച്ചക്കാരില്‍ ഒരാളും കൊല്ലപ്പെട്ടു.
ജ്വല്ലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന് അഖില്‍ എന്നിവരാണ് മരിച്ചത്. പോലീസ് വെടിവയ്പില്‍ കൊള്ളസംഘാംഗമായ മണിബാല്‍ ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാന്‍കാരായ കവര്‍ച്ചക്കാരാണ് കൊള്ള നടത്തിയത്.
ആശയെയും അഖിലിനെയും കൊലപ്പെടുത്തി 16 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കവര്‍ച്ചക്കാരെ പിന്തുടര്ന്നു. ഇവരില്‍ നാല് പേരെ ഇരുക്കൂറില്നിന്ന് പോലീസ് പിടികൂടി.