NATIONAL
സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈമാസം 31 വരെ ചെങ്കോട്ട അടച്ചു

ഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ ഡല്‍ഹിയിലും പരിസരത്തും ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈമാസം 31 വരെ ചെങ്കോട്ട അടച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുരാവസ്തു വകുപ്പ് ബുധനാഴ്ച പുറപ്പെടുവിച്ചു. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള കാരണം എന്താണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ചെങ്കോട്ടയില്‍ സംഭവിച്ച കേടുപാടുകള്‍ നന്നാക്കുന്നതിനാകും അടച്ചതെന്ന് അറിയുന്നു.