Connect with us

KERALA

സ്വർണപ്പാളിയിലെ തിരിമറി : വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം

Published

on

തിരുവനന്തപുരം ∙ ശബരിമലയിലെ സ്വർണപ്പാളിയിൽ തിരിമറി നടന്ന സംഭവത്തിൽ ദേവസ്വംമന്ത്രി വി.എൻ.വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ സ്വർണമോഷണം ചോദ്യോത്തര വേളയിൽ പ്രതിപക്ഷം ഉന്നയിച്ചു. ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

ശബരിമലയിലെ സ്വർണം മൂടിയ ദ്വാരപാലക ശിൽപം ഉയർന്ന വിലയ്ക്കു വിൽപന നടത്തി എന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലക്ഷക്കണക്കിന് വിശ്വാസികളെ ദേവസ്വം ബോർഡ് വഞ്ചിച്ചു. ദേവസ്വം മന്ത്രി രാജിവച്ച്, ദേവസ്വം ബോർഡിനെ പുറത്താക്കണം. തീരുമാനം ഇന്നുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഹൈക്കോടതിയെ പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു. ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടെന്ന് പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

Continue Reading