KERALA
ശ്രീകണ്ഠാപുരം ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
കണ്ണൂർ : ശ്രീകണ്ഠാപുരം ചെങ്ങളായിൽ ഇടിമിന്നലെറ്റ് രണ്ടുപേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുഅപകടം. ചെങ്ങളായി പഞ്ചായത്തിലെ കക്കണംപാറയിൽ ചെങ്കൽ പണയിൽ ഇവർ ജോലി ചെയ്യു വരികയായിരുന്നു ഉച്ച ഭക്ഷണത്തിന് പോകുന്നതിനിടെയാണ് മൂന്നു പേർക്ക് മിന്നൽ ഏറ്റത്. ഉടൻതന്നെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല
അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. ഒഡീഷ സ്വദേശി ഗൗതമി നാണ് പരുക്കേറ്റത്
