NATIONAL
ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു.

ലക്നൗ: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. മിനി ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. മൊറോദാബാദ്- ആഗ്ര ഹൈവേയിൽ കുണ്ടാർക്കി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടതെന്ന് മൊറോദാബാദ് പൊലീസ് എസ്എസ്പി പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.