NATIONAL
ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സംഘർഷങ്ങൾ വേദനിപ്പിച്ചുവെന്ന് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ച സംഭവമാണ്. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വാക്സിന്റെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തത നേടി. വാക്സിൻ മറ്റ് രാജ്യങ്ങൾക്ക് നൽകി സഹായിക്കാൻ ഇന്ത്യക്ക് കഴിയുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.