Crime
ത്രിപുരയിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കൃപ രഞ്ജൻ ചക്മ (37) എന്നയാളാണ് കൊല്ലപ്പെട്ടത്. ദലൈ ജില്ലയിലെ വസതിയിൽ വച്ചാണ് ഇയാൾക്ക് നേരെ അക്രമികൾ വെടിയുതിർത്തത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തെ ബിജെപി നേതൃത്വം അപലപിച്ചു. സംസ്ഥാനത്ത് ബിജെപിയെ തകർക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അവർ പറഞ്ഞു.